ആരാണ് അശോകൻ ? പോലീസിന് ആളുമാറിയോ ? കുഞ്ചാക്കോ ബോബനല്ലേ ഇത്? ലുക്ക്ഔട്ട് നോട്ടീസ് പോസ്റ്റർ കണ്ട് അമ്പരപ്പ്….

ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്.
മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്?

റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിരാ, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ. അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ അണിയറ പ്രവർത്തകർ ആ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Related Articles

Back to top button