ആമയിഴഞ്ചാൻ അപകടം..തിരച്ചിലിനായി നാവികസേനയുടെ ഏഴംഗസംഘം തിരുവനന്തപുരത്ത് എത്തി…
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിൽ തൊഴിലാളിയായ ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി. നേവി സംഘം റെയില്‍വേ സ്റ്റേഷനിലാണ് എത്തിയത്. ജില്ലാ കളക്ടര്‍, മേയര്‍ അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കും. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.
അതേസമയം രാത്രിയായതിനാല്‍ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചതായി ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം അറിയിച്ചിരുന്നു.ഇനി പരിശോധന നാളെ രാവിലെ തുടങ്ങും.