ആമയിഴഞ്ചാന്‍ അപകടം….റെയില്‍വേ നഷ്ടപരിഹാരം നല്‍കണം എ എ റഹീം…..
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് അപകടത്തിലെ രക്ഷാദൗത്യത്തില്‍ റെയില്‍വേയുടെ നിസ്സഹരണം ഉണ്ടായതായി എ എ റഹീം എംപി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എംപി എന്ന നിലയില്‍ താന്‍ പരമാവധി ഇടപെടാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം വൈകുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ റെയില്‍വേ മന്ത്രിക്ക് രണ്ടാമതും കത്ത് നല്‍കി. ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കി മാതൃകയാകണമെന്ന് കത്തില്‍ റെയില്‍വേയോട് ആവശ്യപ്പെട്ടുവെന്നും എംപി പറഞ്ഞു.