ആമയിഴഞ്ചാന്‍ അപകടം..ജോയിയുടെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപയും വീടും..കുടുംബത്തിനെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍….
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി സർക്കാർ.ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മിച്ച് നല്‍കുമെന്നുമാണ് വാക്ക് നല്‍കിയിരിക്കുന്നത്. പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.