ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്‌ദമാക്കി..സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് 7 പെൺകുട്ടികളെ പീഡിപ്പിച്ചു..പ്രതി അറസ്റ്റിൽ…

ദളിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഒരാൾ പിടിയിൽ .ആപ്പ് ഉപയോഗിച്ച് സ്ത്രീശബ്ദമാക്കിയ ശേഷം പ്രൊഫസറെന്ന് നടിച്ച് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. 30 കാരനായ മുഖ്യപ്രതി ബ്രജേഷ് പ്രജാപതിയാണ് അറസ്റ്റിലായത്.മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം നടന്നത്.

പ്രതി ആപ്പ് സ്റ്റോറിൽ നിന്ന് ശബ്ദം മാറ്റി സംസാരിക്കാനാവുന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം വനിതാ പ്രൊഫസറെന്ന വ്യാജേനയാണ് പെൺകുട്ടിയുമായി ബന്ധപ്പെട്ടത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദളിത് പെൺകുട്ടികളെയാണ് ഇയാൾ ബന്ധപ്പെട്ടതെന്ന് പോലീസ് പറയുന്നു. വാഗ്ദാനം നൽകി പ്രേരിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു കുട്ടികളെ പീഡിപ്പിച്ചത്.പറഞ്ഞ സ്ഥലത്ത് വന്നാൽ തൻ്റെ മകൻ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു വാഗ്ദാനം.വനമേഖലയിൽ ഒറ്റപ്പെട്ട് കിടക്കുന്ന കുടിലിലേക്ക് വിളിപ്പിച്ച് ഇവിടെ വച്ചാണ് പ്രതി കൃത്യം നടത്തിയത്. ഈ സ്ഥലം പ്രതിയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ളതുമാണ്.

Related Articles

Back to top button