ആനി രാജക്കെതിരെ ബിനോയ് വിശ്വം..മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെയും സിപിഐ യോഗത്തിൽ വിമർശനം…

ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്‌ക്കെതിരെ പരോക്ഷ വിമർ‌ശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സംസ്ഥാന എക്സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ വിമർശനവുമായി പാർട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു.

പാർട്ടി ചട്ടക്കൂടിൽ കെ.ഇ. ഇസ്മായിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ആവശ്യപ്പെട്ടു.ഇസ്മായിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും സികെ ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തന്നെ തുടങ്ങിയതാണെന്നും അദ്ദഹം പറഞ്ഞു. അന്ന് പാർട്ടി ഇസ്മായിലിനെ തിരുത്താൻ തയ്യാറാകാത്തതിൻ്റെ അനന്തര ഫലമാണ് സേവ് സിപിഐ ഫോറമെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Back to top button