ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകർത്തി വാട്സ്ആപ്പ് സ്റ്റാറ്റസാക്കി.. യുവാവ്…
ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകർത്തി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ യുവാവിനെതിരെ കേസ്. വധുവിന്റെ അറിവില്ലാതെയായിരുന്നു യുവാവിന്റെ കൃത്യം. യുവാവ് വിവാഹദിവസം രാത്രി കിടപ്പറയിൽ നിന്നുള്ള രഹസ്യരംഗങ്ങൾ പകർത്തി വിഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കുകയായിരുന്നു. ഇതിൽ വധുവിന്റെ ഉൾപ്പെടെ ദൃശ്യങ്ങളുണ്ടായിരുന്നു. വിഡിയോ ഉടൻ തന്നെ നിരവധി പേർ ഡൗൺലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊണസീമയിലെ കത്രനിക്കോണ സ്വദേശി വീരബാബുവാണ് സ്വന്തം വീരബാബുവാണ് സ്വന്തം വിവാഹദിവസം രാത്രി കിടപ്പറയിൽനിന്നുള്ള രഹസ്യരംഗങ്ങൾ പകർത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വധുവിന്റെ പ്രായം 17 ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ബാലവിവാഹക്കുറ്റം കൂടി ചുമത്തി വീരബാബുവിനെതിരെ കേസെടുത്തത്. യുവാവിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്.