ആദ്യം ചീങ്കണ്ണിയെന്ന് കരുതി.. നൂറ് കിലോയോളം ഭാരം… കരയ്ക്കെത്തിച്ചപ്പോൾ….
കോഴിക്കോട്: മണിയൂർ പാലയാട് നടയിൽ ചൊവ്വാപ്പുഴയോട് ചേർന്നുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത് ഭീമൻ ആമയെ. പരിസരവാസികളായ നാലുപേർ ചേർന്നാണ് ആമയെ കരയ്ക്ക് എത്തിച്ചത്. ചീങ്കണ്ണിയെന്നാണ് ആദ്യം കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. കൊളാവിപ്പാലം ആമ വളർത്ത് കേന്ദ്രത്തിലെ പ്രവർത്തകർ എത്തി ആമയെ കൊണ്ടുപോയി. ഗ്രീൻ ടർട്ടിൽ ഇനത്തിൽ പെടുന്നതാകാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ആമക്ക് നൂറ് കിലോയോളം ഭാരം വരുമെന്നാണ് നിഗമനം.