ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം.. ജീവനക്കാരനെതിരെ…

ഇടുക്കി: ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നേരത്തെയും സത്താറിനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സത്താര്‍ മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അധ്യാപകര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകരാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Related Articles

Back to top button