ആത്മഹത്യാകുറിപ്പില്‍ ബസ് കണ്ടക്ടറുടെ പേര്… എന്നാൽ….

കാസര്‍ഗോഡ് : ബന്തടുക്കയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ബന്തടുക്ക മലാംകുണ്ട് സ്വദേശിനി സുരണ്യ (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ ദുരൂഹതകള്‍ ബാക്കിവച്ചാണ് സുരണ്യ മരണപ്പെട്ടിരിക്കുന്നത്. തൂങ്ങിമരിച്ച് കട്ടിലില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു സുരണ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടി കട്ടിലില്‍ മുട്ടില്‍ ഇരിക്കുകയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു മൃതദേഹം നിന്നിരുന്നതും. അതേസമയം സുരണ്യ തുങ്ങി മരിച്ച മുറിയുടെ വാതില്‍ പുറത്തു നിന്ന് പുട്ടിയ നിലയിലാണ് കാണപ്പെട്ടതെന്നുള്ളതും വലിയ ദുരൂഹത ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ വാതില്‍ അങ്ങനെ തന്നെയാണെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി.

ബേഡകം പൊലീസ് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. കുറിപ്പില്‍ പ്രദേശത്തെ ഒരു കണ്ടക്ടറുടെ പേര് പരാമര്‍ശിക്കുന്നതായി പോലീസ് സൂചിപ്പിച്ചു. ഇതേ തുടര്‍ന്ന് കണ്ടക്ടര്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനു ശേഷം കണ്ടക്ടറെ വിട്ടയച്ചുവെന്ന് ബേഡകം സബ് ഇന്‍സ്പെക്ടര്‍ കെകെ ജനാര്‍ദ്ദനന്‍ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടിയും കണ്ടക്ടറുമായി പ്രണയത്തിലായിരുന്നെന്ന കാര്യത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന് മുന്‍പ് ബസ് കണ്ടക്ടറെ പെണ്‍കുട്ടി അങ്ങോട്ട് വിളിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്തടുക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സുരണ്യ. പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

Related Articles

Back to top button