ആഡംബര വീട് സ്വന്തമാക്കി വിരാട് കോലി… വില….
മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വീട് സ്വന്തമാക്കി ക്രിക്കറ്റ് താരം വിരാട് കോലി. 2000 ചതുരശ്രയടി വലിപ്പമുള്ള വീട് താരം സ്വന്തമാക്കിയത് 6 കോടി രൂപയ്ക്കാണ്. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ കോലിക്ക് പകരം സഹോദരൻ വികാസ് ആണ് രജിസ്‌ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും 36 ലക്ഷം രൂപയാണ് രജിസ്‌ട്രേഷൻ ചാർജ് ഇനത്തിൽ നൽകിയത്.
കഴിഞ്ഞ വർഷം കോലിയും ഭാര്യ അനുഷ്‌കയും ചേർന്ന് അലിബാഗിൽ 19.24 കോടി രൂപ മുടക്കി ഫാം ഹൗസ് സ്വന്തമാക്കിയിരുന്നു. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇൻഡോറിലാണ് ഇപ്പോൾ വിരാട് കോലി. മാർച്ച് ഒന്നിന് ഇൻഡോറിലെ ഹോൽക്കർ സ്‌റ്റേഡിയത്തിലാണ് മത്സരം.