ആഡംബര കാറിലെത്തി ഭിക്ഷാടനം… യുവതി….

ആഡംബര കാറിലെത്തി യാചന നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി പിടിയിൽ. ആഡംബര കാറിലെത്തുന്ന വനിത ഭിക്ഷാടനം നടത്തുന്നുവെന്ന് പ്രദേശവാസി നല്‍കിയ വിവരത്തേത്തുടര്‍ന്ന് നടത്തിയ പരിശോധനയാണ് വനിതയെ പിടികൂടാന്‍ സഹായിച്ചത്. അബുദാബിയില്‍ അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആഡംബര കാറും വന്‍തുക സമ്പാദ്യവുുള്ള വനിതാ യാചക പിടിയിലായത്.

മോസ്കുകളുടെ മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഭിക്ഷ യാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പുതിയ ആഡംബര കാറാണ് യുവതിയുടെ പക്കലുണ്ടായിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭിക്ഷാടനം നടത്തുന്ന ഭാഗത്ത് നിന്ന് അല്‍പം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ആളുകളുടെ അടുത്തെത്തി യാചിച്ച് പണം വാങ്ങി മടങ്ങുന്നതായിരുന്നു ഇവരുടെ രീതി.

പരിഷ്കൃത സമൂഹത്തിന് അനുയോജ്യമായ ഒരു നടപടിയല്ല ഭിക്ഷാടനമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. യുഎഇയില്‍ ഭിക്ഷാടനം കുറ്റകരവുമാണ്. ഭിക്ഷാടനത്തിനിറങ്ങുന്നവരില്‍ തട്ടിപ്പുകാരുണ്ടെന്നും വ്യക്തമാക്കുന്നതാണ് കര്‍ശന പരിശോധനകളില്‍ പിടിയിലാവുന്നതില്‍ ഭൂരിഭാഗം ആളുകളുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഭിക്ഷാടനം നടത്തി പിടിയിലായാല്‍ മൂന്ന് മാസം വരെ തടവും 5000 ദിര്‍ഹത്തില്‍ കുറയാതെ പിഴയും ശിക്ഷ ലഭിക്കും. ഭിക്ഷാടന മാഫിയയെ പിടികൂടിയാല്‍ ആറ് മാസം തടവും പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ ലഭിക്കുക.

Related Articles

Back to top button