ആടുജീവിതത്തിലെ ഹക്കീമിന് പ്രത്യേക ജൂറി പരാമർശം….ഗോകുൽ കൊടുത്ത ഡെഡിക്കേഷനുള്ള അവാർഡെന്ന് ബ്ലെസി…

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതം സ്വന്തമാക്കിയത് ഒമ്പത് പുരസ്കാരങ്ങളാണ്. ഈ അവാർഡിനെ മാനിക്കുന്നുവെന്നും സന്തോഷമുണ്ടെന്നും സംവിധായകൻ ബ്ലെസി പറഞ്ഞു. ചിത്രത്തിൽ ഹക്കീമായി വേഷമിട്ട കെ ആർ​ ഗോ​കുൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കിയത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ ഔട്ട് സ്റ്റാൻഡിങ് ആയി പെർഫോം ചെയ്ത ഗോകുലിനെ അവാർഡിനായി പരിഗണിച്ചതാണ് ഏറ്റവും മനോഹരമായി തോന്നിയതെന്ന് ബ്ലെസി പറഞ്ഞു. ഗോകുൽ കൊടുത്ത ഡെഡിക്കേഷൻ മികച്ചതായിരുന്നു. പഠനം പൂർത്തിയാക്കാനാകാതെ ആ കുട്ടിയുടെ ജീവിതത്തിന്‍റെ ഒഴുക്ക് തന്നെ മാറിപ്പോയ അവസ്ഥയായിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

Related Articles

Back to top button