ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി..മന്ത്രി റിയാസിനെതിരെ കടകംപള്ളി സുരേന്ദ്രൻ…
ടൂറിസം വകുപ്പിനെയും മന്ത്രി മുഹമ്മദ് റിയാസിനെയും നിയമസഭയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.കഴക്കൂട്ടം മണ്ഡലത്തിലെ ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കാനുള്ള കരാറില്‍ ഒപ്പിടാതെ ടൂറിസം വകുപ്പ് നീട്ടി കൊണ്ടുപോകുന്നുവെന്ന് കടകംപള്ളി പറഞ്ഞു. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമാണെന്നും കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും ടൂറിസം വകുപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന കടുത്ത വിമർശനവും കടകംപള്ളി ഉയർത്തി.നാല് ലക്ഷം ചെലവിൽ കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നും കടകംപള്ളി നിയമസഭയിൽ ചോദിച്ചു.സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയെന്നും ഇവക്ക് ഓരോന്നിനും മറുപടി പറയാതെ മന്ത്രി മുഹമ്മദ് റിയാസ് പൊതുവായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കടകംപള്ളിയുടെ ആരോപണത്തോട് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. പകരം കിഫ്ബി റിപ്പോര്‍ട്ട് പ്രകാരം മുന്നോട്ട് പോകുമെന്ന് മന്ത്രി മറുപടി നൽകി.