ആംബുലൻസ് മറിഞ്ഞ് അപകടം.. രോഗി മരിച്ചു…
ഇടുക്കി: ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കട്ടപ്പന കെ ചപ്പാത്ത് സ്വദേശി പി.കെ.തങ്കപ്പനാണ് (78) മരിച്ചത്. ഇന്ന് ഉച്ചയോടെ ഇടുക്കി കരിപ്പിലങ്ങാടാണ് അപകടം ഉണ്ടായത്. ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തങ്കപ്പനെ കൊണ്ടുവരുന്നതിനിടയിലാണ് ആംബുലൻസ് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.