ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവം..ഡ്രൈവര്‍ക്കെതിരെ കേസ്….
കോഴിക്കോട് അപകടത്തില്‍പെട്ട ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് .ഡ്രൈവര്‍ അര്‍ജുനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത് .പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും.
പുലര്‍ച്ചെ മൂന്നേകാലോടെ പുതിയറയിലാണ് അപകടം നടന്നത് .നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്.അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്.ശസ്ത്രക്രിയക്കായി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം