ആംആദ്മി പാർട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു… നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ….

ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ ആംആദ്മി പാർട്ടി ഓഫീസ് കേന്ദ്രസേന വളഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ദില്ലിയിലുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം. ഇഡിയെ മുന്നില്‍ നിർത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശമെന്ന് എഎപി കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. എഎപി നേതാക്കള്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അതിഷി മർലേന പ്രതികരിച്ചു.

Related Articles

Back to top button