അർജുൻ്റെ വണ്ടി ഒഴുകി പോയിട്ടില്ല….നിർണായക വിവരവുമായി ദൃക്സാക്ഷി…..
ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി അഭിലാഷ് ചന്ദ്രൻ. അങ്കോളയിലെ പഞ്ചർ കടയിൽ തന്റെ വാഹനത്തിന്റെ ടയർ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ മണ്ണിടിച്ചിലിൽ ഒരു ടാങ്കർ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നും അഭിലാഷ് പറഞ്ഞു. എന്നാൽ അർജുൻ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രാക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താൻ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചിൽ നടന്നതിന് നൂറ് മീറ്റർ ഇപ്പുറത്താണ് പഞ്ചർകട സ്ഥിതി ചെയ്‌തിരുന്നത്. അർജുന്റെ വാഹനം ഒഴുകി പോകാൻ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിർ വശത്താണ് അർജുന്റെ ട്രക്ക് നിർത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. അർജുന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കർ നിർത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചിൽ തുടർന്നപ്പോൾ അവിടെ നിന്നും ആ ടാങ്കർ മാറ്റിയിട്ടു. ആ സമയം അർജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണിൽ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.