അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം..കേസെടുത്ത് സൈബർ പൊലീസ്…
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.പരാതിക്കാരുടെ വിശദ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.വാർത്താസമ്മേളനത്തിൽ അർജുന്റെ അമ്മ നൽകിയ പ്രതികരണഭാഗം എഡിറ്റ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്.
അതേസമയം ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പരിശോധന നടത്തിയ പ്രത്യേക സംഘത്തിന്റെ ഡ്രോൺ നിയന്ത്രണം നഷ്ടപ്പെട്ടു വെള്ളത്തിൽ വീണ സാഹചര്യത്തിലാണ് നടപടി. പരിശോധനാ സമയം മറ്റൊരു ഡ്രോൺ പറത്തിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് നിരോധിത മേഖലയാക്കാൻ തീരുമാനിച്ചത്.