അർജുനായുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം….
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തെരച്ചിലിൽ വീണ്ടും അനിശ്ചിതത്വം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ഗോവൻ തീരത്ത് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാറ്റ് അനുകൂലമല്ലെന്നാണ് വിലയിരുത്തൽ. ശക്തിയിൽ കാറ്റ് വീശുന്നത് ടഗ് ബോട്ടിന്‍റെ യാത്ര ദുഷ്കരമാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രഡ്‍ജർ എത്തിക്കുന്ന കാര്യത്തിൽ അിശ്ചിതത്വമുണ്ടായത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് ഡ്രഡ്‍ജർ പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചത്.