അർജുനായുള്ള തെരച്ചിലിന് നാളെ സൈന്യം എത്തും..സൈനിക സഹായം തേടി കര്‍ണാടക സര്‍ക്കാര്‍…
കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുനായുള്ള തെരച്ചിലിന് നാളെ സൈന്യം എത്തും.രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബം കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ചാണ് നടപടി.അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.നാളെ രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.