അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകയ്യെടുത്ത നേതാക്കൾ ഇടപെടണം…ജി സുധാകരൻ…
ആലപ്പുഴ : സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുറന്ന വിമർശനം നടത്തിയ ഇടത് എംഎൽഎ പിവി അൻവറിനെ തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.
അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്ക് വലിയ ദോഷം ചെയ്യും. അൻവറിനെ തിരുത്താൻ അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകൈ എടുത്ത നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു.