അസുഖത്തെ തുടർന്ന് 15കാരിയെ ആശുപത്രിയിൽ… പരിശോധനയിൽ….
അസുഖത്തെ തുടർന്ന് മാതാപിതാക്കൾ 15കാരിയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കുട്ടി പൂർണ ഗർഭിണിയായണെന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് 15കാരി കുഞ്ഞിന് ജന്മം നൽകി. സംഭവത്തെ തുടർന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയും കുഞ്ഞും ബുണ്ടി ജില്ലാ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
മാതാപിതാക്കൾക്കൊപ്പം ആണ് 15കാരി ആശുപത്രിയിലെത്തിയത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവിക്കാനായെന്നും കണ്ടെത്തി. തുടർന്ന് രാത്രി 7.45 ഓടെയാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. പെൺകുട്ടി ഗർഭിണിയാണെന്നത് അറിയില്ലായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം പൊലീസ് പോക്സോ നിയമപ്രകാരം ബലാത്സംഗത്തിന് കേസെടുത്തതായി നൈൻവാൻ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര പറഞ്ഞു.