അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ…കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖ..

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് സിയെ റിപ്പോർട്ട് ചെയ്യാത്തതിനെക്കുറിച്ച് കെഎസ് ഇബി മിണ്ടുന്നതേയില്ല.

അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെയും സബ് എഞ്ചിനീയർമാരുടെയും ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്നായിരുന്നു കെഎസ്ബിയുടെ തീരുമാനം. വിവരാവകാശ രേഖകളും കെഎസ്ഇബി തീരുമാനത്തിൻ്റെ രേഖകളും തെളിവാക്കിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ നിയമനനിരോധനമെന്ന് വാർത്ത . വാർത്ത തെറ്റാണെന്ന് കെഎസ്ഇബി വാർത്താ കുറിപ്പിറക്കി. മന്ത്രി കൃഷ്ണൻകുട്ടിയും അതേറ്റുപിടിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ വകുപ്പ് മന്ത്രിയുടെയും കെഎസ്ഇബിയുടെയും വാദം കളവാണെന്ന് വിവരാകാശ രേഖ തെളിയിക്കുന്നു.

Related Articles

Back to top button