അസാനി ചുഴലിക്കാറ്റില്‍ ആന്ധ്രാ തീരത്തത്ത് അടിഞ്ഞത് ‘സ്വര്‍ണ്ണ’ രഥം

ചുഴലിക്കാറ്റില്‍ സ്വര്‍ണ്ണ നിറത്തിലുള്ള രഥം ആന്ധ്രാ തീരത്തടിഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സുന്നപ്പള്ളി തീരത്താണ് രഥം അടിഞ്ഞത്. മ്യാന്മര്‍, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതാകാം രഥമെന്നാണ് കരുതുന്നത്. അസാനി ചുഴലിക്കാറ്റിലാണ് രഥം ആന്ധ്രാതീരത്തേയ്‌ക്ക് എത്തിയത്. ഉയര്‍ന്ന വേലിയേറ്റം കാരണം രഥം തീരത്തേയ്‌ക്ക് എത്തിയതായിരിക്കാമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികള്‍ രഥം കണ്ടെത്തിയത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. രഥം ഗ്രാമവാസികള്‍ കെട്ടി കരയ്ക്കെത്തിച്ചിട്ടുണ്ട്. രഥം തീരത്തേയ്‌ക്ക് അടുപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമീപ ഗ്രാമങ്ങളില്‍ നിന്നും രഥം കാണാന്‍ നിരവധി പേര്‍ ഇവിടേയ്‌ക്ക് എത്തുകയാണ്.

Related Articles

Back to top button