അസമിൽ ആലപ്പുഴക്കാരൻ പുഴയിൽ ചാടി..അന്വേഷണം…
അസമിൽ മലയാളിയെ പുഴയിൽ കാണാതായി.ആലപ്പുഴ ആര്യാട് സ്വദേശി വിന്‍സെന്റിനെയാണ് കാണാതായത്.ജങ്കാർ യാത്രയ്ക്കിടെ ഇദ്ദേഹം പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആണ് വീട്ടുകാരെ വിവരമറിയിച്ചത്. ഗുവാഹതിയിൽ ബ്രഹ്മപുത്ര നദിയിലാണ് വിൻസെന്റിന്റെ കാണാതായത്.ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.