അവിഹിത ബന്ധം ആരോപിച്ച് യുവാവിനെയും യുവതിയെയും മർദിച്ച് തൃണമൂൽ നേതാവ്…
ബംഗാളില്‍ അവിഹിതബന്ധം ആരോപിച്ച് യുവാവിനെയും യുവതിയെയും തൃണമൂൽ നേതാവ് ആള്‍ക്കൂട്ടത്തിന് നടുവില്‍ ക്രൂരമായി മർദിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിലെ പ്രാദേശിക തൃണമൂൽ നേതാവയ തജ്മുൽ എന്നയാളാണ് ആൾക്കൂട്ട വിചാരണക്ക് നേതൃത്വം നൽകിയത്. താജ്‌മുൽ ചോപ്രയിലെ എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്ത അനുയായിയാണെന്നാണ് റിപ്പോർട്ട്.
ഇയാൾ മുമ്പും ഇത്തരം പ്രവൃത്തികളിൽ പ്രതിചേർക്കപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി തജ്മുലിനെ ഇന്നലെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ബംഗാൾ പൊലീസ് അറിയിച്ചു.