അവിഹിതബന്ധം എതിർത്ത മകനെ മർദ്ദിച്ചവശനാക്കി… അമ്മയും 19കാരനായ കാമുകനും….

കൊല്ലം ; അവിഹിതബന്ധത്തിനു തടസമായ പ്രായപൂര്‍ത്തിയാകാത്ത മകനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ നിസാമുദ്ദീന്‍ മകന്‍ റസൂല്‍(19) എന്നിവരെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത് .

മൂന്ന് മക്കളുടെ മാതാവായ യുവതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി പോയിരുന്നു. ഇതിന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജെസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ പിടിയിലായതോടെ യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ചാണ് യുവതി കോടതിയില്‍ നിന്നും ജാമ്യം നേടിയത്.

പുറത്തിറങ്ങിയ നിഷിത വീണ്ടും റസൂലുമായുള്ള ബന്ധം തുടർന്നു. ഇക്കാര്യം ചോദ്യം ചെയ്തതിനാണ് നിഷിതയും റസൂലും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച് അവശനാക്കിയത്. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിന്‍റെ ബന്ധുക്കൾ പള്ളിത്തോട്ടം പോലീസിൽ നൽകിയ പരാതിയിൽ നിഷിതയെയും റസൂലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Related Articles

Back to top button