അവാർഡ് നിശയിലെ നിൽപ്പിന് ശേഷം ഭീമൻ രഘുവിനോട് മുഖ്യമന്ത്രി പറഞ്ഞത്…

ഏറെ നാടകീയ രം​ഗങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച പരിപാടി ആയിരുന്നു ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ നിശ. നടൻ അലൻസിയറിന്റെ വിവാദ പരാമർശവും ഭീമൻ രഘുവിന്റെ നിൽപ്പും ആയിരുന്നു അതിന് കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു. പിന്നാലെ വിമർശനങ്ങളും ട്രോളുകളും പൊട്ടിപ്പുറപ്പെട്ടു. ഇപ്പോഴിതാ ഈ സംഭവത്തിന് ശേഷം മുഖ്യമന്ത്രി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭീമൻ രഘു.

‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന്. ആ.. കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ഭീമൻ രഘു പറയുന്നു.

Related Articles

Back to top button