അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ NOTAക്ക് ലഭിച്ച വോട്ട് കണ്ടോ..റെക്കോർഡ്….
കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് മത്സരിക്കാൻ ആളില്ലാതായ മധ്യപ്രദേശിലെ ഇൻഡോറിൽ താരമായി ‘നോട്ട’.ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് നോട്ടക്കാണ് .2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഒൻപത് ലക്ഷത്തിനോട് അടുത്ത ലീഡ് ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇൻഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.
ബി.ജെ.പി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ശങ്കർ ലാൽവാനിയാണ് ഇവിടെ ഒന്നാം സ്ഥാനത്തുള്ളത്.11 ലക്ഷം വോട്ട് ആണ് ഇദ്ദേഹം നേടിയത്.