അവസാനഘട്ട വോട്ടെടുപ്പില്‍ വ്യാപക ആക്രമങ്ങള്‍..വോട്ടിങ് മെഷീന് കുളത്തിലെറിഞ്ഞു…
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പരക്കെ അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജദാവ്പൂര്‍ മണ്ഡലത്തിലെ ഭംഗാറിലുള്ള സതുല്യ, സൗത്ത് പര്‍ഗാനാ ജില്ലയിലെ കുള്താലിയില് അക്രമാസക്തമായ ആള്‍ക്കൂട്ടം പോളിംഗ് സ്റ്റേഷനില്‍ കടന്നുകയറി ഇവിഎം തട്ടിയെടുത്ത് കുളത്തിലെറിഞ്ഞു. ചില പോളിംഗ് ഏജന്റുമാരെ ബൂത്തില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതിലുള്ള തര്‍ക്കമാണ് പ്രദേശവാസികള്‍ അക്രമാസക്തരാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ വോട്ടിങ് മെഷീന് വെള്ളത്തിലെറിഞ്ഞെങ്കിലും വോട്ടെടുപ്പ് തടസപ്പെട്ടില്ല. കൂടുതലായി വെച്ചിരുന്ന വോട്ടിങ് മെഷീനാണ് വെള്ളത്തിലെറിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിച്ചു. കൊല്‍ക്കത്ത ഉത്തര്‍ മണ്ഡലത്തിലെ കോസിപോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തപസ് റോയ് പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചതും സംഘര്‍ഷ സാധ്യതയുണ്ടാക്കി. ടിഎംസി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു