അവന്തികയുടെ സങ്കടം നീണ്ടില്ല….സൈക്കിൾ മോഷ്ടിച്ച പ്രതി പിടിയിൽ ഒപ്പം സൈക്കിളും…..
സൈക്കിൾ മോഷണം പോയ വിദ്യാർത്ഥിനിക്ക് സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി കൈമാറിയ പുതിയ സൈക്കിളും മോഷണം പോയി. എന്നാൽ പിന്നാലെ കൂടിയ പൊവീസ് ദിവസങ്ങൾക്കകം മോഷ്ടിച്ച മധ്യവയസ്കനെ പിടികൂടി സൈക്കിളും കണ്ടെടുത്തു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വട്ടത്തിപ്പാടത്തുള്ള വീട്ടിൽ നിന്നും സൈക്കിൾ മോഷ്ടിച്ച കേസിൽ ആലപ്പുഴ ആറാട്ടുവഴി പി എച്ച് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ഷാജി (56) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം സൈക്കിൾ മോഷണം പോയതിനെ തുടർന്ന് അവന്തിക മന്ത്രിക്ക് ടെക്സ്റ്റ് മെസ്സേജ് വഴി വിവരം കൈമാറിയിരുന്നു. ഇതോടെയാണ് എറണാകുളത്ത് വെച്ച് നടന്ന പ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകട്ടി പുതിയ സൈക്കിൾ സമ്മാനിച്ചത്. ഇതാണ് ഷാജി മോഷ്ടിച്ചത് എന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.