അവധി കഴിഞ്ഞു..ഇനി സ്‌കൂളിലേക്ക്..സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും..എന്താവശ്യത്തിനും പൊലീസും…

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. പുതുക്കിയ പാഠപുസ്തകങ്ങളോടെയാണ് പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്.കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

കൂടാതെ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾക്ക് നിർദേശങ്ങളുമായി കേരള പൊലീസും രംഗത്തെത്തി. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കണമെന്നും സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കണമെന്നും പൊലീസ് കുട്ടികൾക്ക് നിർദേശം നൽകുന്നു. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Related Articles

Back to top button