അവധി അടിച്ച് പൊളിക്കാൻ ഓണസമ്മാനവുമായി കെഎസ്ആര്‍ടിസി..നിരവധി ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകള്‍..ഏതൊക്കെയെന്നോ…

ഓണാവധി ആഘോഷിക്കാന്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കരയിലും കായലിലും കടലിലും ആഘോഷിക്കാനുള്ള എല്ലാ വിഭവവും ഈ ഓണത്തിന് കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ് എല്ലാ ഡിപ്പോകളിലും ക്രമീകരിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ടൂര്‍ പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂര്‍ പാക്കേജ് ക്രമപ്പെടുത്തയിരിക്കുന്നത്. ആലപ്പുഴയില്‍ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് ഇന്ദ്ര ബോട്ടിലും ആണ് കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളില്‍ ഡക്കില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.

കെഎസ്‌ഐഎന്‍സിയുമായി സഹകരിച്ച് ക്രൂയിസ് കപ്പലില്‍ എറണാകുളം ബോര്‍ഗാട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 22 കിലോമീറ്റര്‍ ആണ് കടലിലൂടെയുള്ള യാത്ര. ഓണത്തോടനുബന്ധിച്ചുള്ള ആദ്യ കടല്‍ യാത്രാസംഘം ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെടും.

വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും വനയാത്ര. നവീകരിച്ച പഴയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഉള്‍പ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍വ വിദ്യാര്‍ഥിസംഘം, കുടുംബശ്രീകള്‍, ക്ലബ്ബുകള്‍, റെസിഡെന്‍സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്കുചെയ്യാം.

Related Articles

Back to top button