അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി…
തിരുവനന്തപുരം: മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. ” അമ്മാതിരി കമ്മന്റ് വേണ്ട, നിങ്ങൾ അടുത്തയാളെ വിളിക്കാനുണ്ടെങ്കിൽ വിളിച്ചോയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ അവതാരക റവന്യൂ വകുപ്പ് മന്ത്രിയെ സ്വാഗതം ചെയ്യുകയായിരുന്നു. നിയമസഭാ ഹാളിൽ നടന്ന മുഖാമുഖം പരിപാടിക്കിടെയാണ് അവതാരകയോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്. പരിപാടിയിൽ ഒരു മണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചിരുന്നു. പ്രസംഗം കഴിഞ്ഞതും അവതാരക നന്ദി പറഞ്ഞതിൽ പ്രകോപിതനായ മുഖ്യമന്ത്രി നിങ്ങൾ അടുത്ത ആളെ വിളിച്ചാൽ മതി ഇത്തരം കമ്മന്റുകളൊന്നും ഇങ്ങോട്ട് പറയേണ്ടയെന്നു പറയുകയായിരുന്നു.