അറവുശാലയിലേതുപോലെ വെട്ടിനുറുക്കി…രക്തം കണ്ടാൽ ഭയമില്ല….
കൊച്ചി : ഇലന്തൂർ നരബലിയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മൃതദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി. വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയതെന്നാണ് ലൈല മൊഴി നൽകിയിട്ടുള്ളത്. രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ ചെയ്തതെന്നും ലൈല മൊഴി നൽകി. താൻ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ആലുവയിൽ അറവുശാലയിൽ ജോലിചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തംകണ്ടാൽ തനിക്ക് ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു .
കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ഷാഫിയുടെ നിർദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു.