അറബിക്കടലിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ കടലിൽ വീണു..3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി…

അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്നു 45 കിലോമീറ്റർ അകലെ യാണ് അപകടം നടന്നത്.നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി.

പോർബന്തർ തീരത്തോടടുത്ത് അറബിക്കടലിലുള്ള ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായാണ് ഹെലികോപ്റ്റർ വിന്യസിച്ചത്.അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു.രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

Related Articles

Back to top button