അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിലാണ് താഴ്ച്ചയിലേക്ക് പോയത്….ഈശ്വർ മാൽപെ….

അ‍ർജുനുവേണ്ടി ​ഗം​ഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നത് തന്റെ സ്വന്തം റിസ്കിലെന്ന് മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മാൽപെ. തിരച്ചിൽ വളരെ ദുഷ്കരമാണ് എന്നും അപകടം പിടിച്ച ദൗത്യമാണിതെന്നും മാൽപെ പറഞ്ഞു. സ്വന്തം റിസ്കിലാണ് താഴ്ച്ചയിലേക്ക് പോകുന്നത് എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.നാല് പോയിന്റുകളില്‍ മൂന്ന് പോയിന്റില്‍ തിരച്ചില്‍ നടത്തി. മൂന്ന് പോയിന്റുകളില്‍ കടയുടെ മൂന്നോ നാലോ ഷീറ്റ് കിട്ടിയിട്ടുണ്ട്. അത് എടുക്കാന്‍ കഴിയില്ല. ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല. കനത്ത അടിയൊഴുക്കാണ് പുഴയില്‍. കയറിട്ട് ഇറങ്ങി മൂന്ന് പോയിന്റിലും നോക്കി, ഒന്നുമില്ല. ഒരു സ്റ്റേ വയര്‍ ഉണ്ട്. അതില്‍ നാല് തടിയുണ്ട്. ഇന്ന് രാവിലെ സ്റ്റേ വയര്‍ വലിച്ചു നോക്കും. 30 അടി താഴ്ച്ച വരെ പോയി നോക്കും, മാൽപെ വ്യക്തമാക്കി.

Related Articles

Back to top button