അരൂറിൽ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു….

അരൂർ:കാറിടിച്ച്ചികത്സയിലായിന്ന ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇടമനത്തറയിൽ പരേതനായ സുകുവിൻ്റെ മകൻ കലേഷ് (40) ആണ് മരിച്ചത്.ഭാര്യയും മകനുമൊപ്പം കഴിഞ്ഞ ഏപ്രിലിൽ കണിച്ച് കുളങ്ങര അമ്പലത്തിൽ പോയി മടങ്ങവേ പട്ടണക്കാട് വെച്ചാണ് ഇവർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടമുണ്ടയാത്.ഭാര്യ രജ്ഞിത നിസാര പരിക്ക് കളോടെ രക്ഷപ്പെട്ടു. മകൻ ദയൻ കൃഷണയും, കലേഷും ചികത്സയിലായിരുന്നു.മകൻ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും കലേഷിൻ്റെ നില മെച്ചപ്പെട്ട് വരുന്നതിനിടയാണ് വീണ്ടും ഗുരുതരമായതും മരണം സംഭവിച്ചതും. കണിച്ചുകുളങ്ങരയിൽ നിന്ന് അരൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Related Articles

Back to top button