അരൂരിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം.. ബൈക്ക് യാത്രികന്…
അരൂർ: തോപ്പുംപടി – അരൂർ സംസ്ഥന പാതയിൽ പുത്തനങ്ങാടിക്ക് സമീപം ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തുറവൂർ കുറുക്കൻ ചന്ത കോതവട്ടം വീട്ടിൽ മനോഹരൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച ഡീയോ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി.യുടെ ടാങ്കർ ലോറി തട്ടി മറിഞ്ഞ് ലോറിക്കടിയിലേക്ക് വിഴുകയായിരുന്നു. അരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തുറവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റി.