അരൂരിൽ ജോലിക്കിടെ തലക്ക് ക്ഷതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം…
അരൂർ:കെൽട്രോൺ കൺട്രോൾസിലെ കയറ്റിയിറക്കു തൊഴിലാളി ജോലിക്കിടെ പരിക്കേറ്റ് മരിച്ചു.അരൂർ അങ്കമാലി വെളി ലക്ഷം വീട് കോളനിയിലെ മൂസ്സ (78) ആണ് മരിച്ചത്.അരൂർ കെൽട്രോൺ കൺട്രോൾസിലെ
എ.ഐ.ടി.യു.സി. വിഭാഗത്തിൽപ്പെട്ട കയറ്റിയിറക്കു തൊഴിലാളി യാണ് മൂസ്സ.വർഷങ്ങളായി ഇവിടെ മുൻഗണന ക്രമമനുസരിച്ച് കയറ്റിയിറക്കു തൊഴിൽ ചെയ്തു വരുന്നു.ലോറിയിൽ എത്തിയ ഇരുമ്പു ദണ്ഡുകൾ ഇറക്കുന്നതിനിടെ ഇയാൾ മറിഞ്ഞ് വീണ് തലക്ക് ക്ഷതം ഏൽക്കുകയായിരുന്നു. ഉടൻ തൻ്റെ അരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൽഭാഗത്ത് ഉണ്ടായ മുറിൽ നിന്ന് രക്തം വാർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ:ഫാത്തിമ. മക്കൽ:നൗഷാദ് ,റഷീദ, ജാസ്മിൻ, പരേതനായ സലിം, മരുമക്കൽ: ആരിഫ, സുധീർ .