അരൂരിൽ കെ.എസ്. ആർ. ടി.സി. ബസ്സ് ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ…
അരൂർ: കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മർദ്ദിച്ച പ്രതികൾ പിടിയിൽ. മിനിലോറി ഡ്രൈവറും, സഹ യാത്രികനുമാണ് അരൂർ പോലിസിൻ്റെ പിടിയിലായത്.കുത്തിയതോട് സ്വദേശികളായ അഴിക്കകത്ത് സെമീർ (43), മിനിലോറി ഡ്രൈവർ വെളിയിൽ വീട്ടിൽ ഫൈസൽ (38) എന്നിവരാണ് പ്രതികൾ.ആക്രമണത്തിൽ പരുക്കേറ്റ കെ.എസ്. ആർ. ടി.സി. ബസ്സ് ഡ്രൈവറായ കൊട്ടാരക്കര അരുൺ ഭവനത്തിൽ അരുൺ (30) നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തുനിന് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നത്.സൈഡ് കൊടുത്തില്ലെന്നും മറ്റും പറഞ്ഞാണ് മർദ്ദനമെന്ന് പറയപ്പെടുന്നു.പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു