അരുണിൻ്റെ മരണം…ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി…

അമ്പലപ്പുഴ : പുറക്കാട് പുതുവലിൽ നളിനാക്ഷൻ്റേയും, ശ്രീദേവിയുടേയും മകൻ കൊച്ചുമോൻ എന്ന അരുൺ (39) ൻ്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

2024 മെയ് 16ന് രാത്രി സുഹൃത്തുക്കളുമായി അമ്പലപ്പുഴയിലെ ഒരു ബാറിൽ മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കാനെത്തിയ അരുണിന് ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
പിന്നീട് കുറച്ചു ദൂരം മാറി റോഡരികിൽ ബോധരഹിതനായി കിടക്കുന്നതു കണ്ട് പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

100 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആഗസ്റ്റ് 24 ന് മരണപ്പെട്ടത്. ദേഹമാസകലവും പരിക്ക് പറ്റി ചെവിയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിലുമാണ് അരുണിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും മരണകാരണം നിസാരവൽക്കരിച്ചു കൊണ്ട് പലരേയും രക്ഷപ്പെടുത്തുവാനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുടയുണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നവർ അരുണിൻ്റെ മൃതദേഹം കാണുവാനോ മരണവീട്ടിലോ എത്താതിരുന്നതും ദുരൂഹത ഉളവാക്കുന്നതാണ്.

മത്സ്യതൊഴിലാളിയായ അരുണിൻ്റെ കൊലപാതകത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും, നിർദ്ധനരായ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ബി.ജെ.പി സമരപരിപാടി ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡൻ്റ് വി.ബാബുരാജ് അറിയിച്ചു.

Related Articles

Back to top button