അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുന്നു

കൊച്ചി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍. മണ്ണാത്തിപ്പാറയിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

തമിഴ്‌നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പന്‍ മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. മയക്കത്തില്‍ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button