അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ് അയച്ചു…

മദ്യനയക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സമൻസ് അയച്ചു. മാർച്ച് 21ന് മുൻപ് ഹാജാരാകാനാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായ ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് അടുത്ത സമൻസ്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി 8 തവണ നോട്ടിസ് നൽകിയെങ്കിലും കേ‌ജ്‌രിവാൾ ഹാജരായിരുന്നില്ല. ഇതിനെതിരെയുള്ള ഹർജിയിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമൻസ് അയച്ചിരുന്നു. തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരായ കേജ്‌രിവാളിന് ജ‍ഡ്ജി ദിവ്യ മൽഹോത്ര ജാമ്യം അനുവദിക്കുകയായിരുന്നു.

Related Articles

Back to top button