അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി… ഹർജി തള്ളി….

അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി സ്വീകരിച്ചിരിക്കുന്ന നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ‌‌ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി ഇക്കാര്യത്തിൽ ഇഡിയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.

ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഒൻപതാമത്തെ സമൻസും അയച്ചതോടെയാണ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.

Related Articles

Back to top button