അരവിന്ദ് കെജ്‌രിവാൾ ആകത്തേക്കോ..അതൊ പുറത്തേക്കോ..ഇന്നറിയാം…

ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അപേക്ഷയിൽ ഉത്തരവ് പറയും വരെ ജാമ്യം അനുവദിച്ച റൗസ് അവന്യൂ കോടതി ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.
അതേസമയം സ്റ്റേ അപേക്ഷ ഹൈക്കോടതി തള്ളിയാൽ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് ജയിൽ മോചിതനാകാം.ജസ്റ്റിസ് സുധീർ കുമാർ ജയിൻ ഉച്ചയ്ക്ക് 2.30 നാണ് ഉത്തരവ് പറയുക.

Related Articles

Back to top button