അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്…വിവരങ്ങൾ വെളിപ്പെടുത്താൻ ആം ആദ്മി പാർട്ടി….
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആയുധമാക്കി പുതിയ വിവരങ്ങൾ വെളിപ്പെടുത്താൻ ആം ആദ്മി പാർട്ടി. വാർത്താസമ്മേളനം നടത്തുമെന്ന് ഡൽഹി മന്ത്രി അതിഷി പ്രഖ്യാപിച്ചു. സ്‌ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്നും അവർ വെളിപ്പെടുത്തി. എക്‌സിലൂടെയാണ് അതിഷി ഇക്കാര്യം അറിയിച്ചത്.
മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഇന്നലെ സുപ്രിംകോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അദ്ദേഹത്തെ ഇന്ന് ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. കവിതിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്.