അയൽവാസിയെ വീട്ടിൽ വെച്ച് കണ്ട ഭർത്താവ് അവിഹിതമെന്ന് തെറ്റിദ്ധരിച്ചു വെട്ടി, മനംനൊന്ത ഭാര്യ ജീവനൊടുക്കി
തൃശൂർ: തൃശൂർ ലാലൂരിൽ വീട്ടിൽ വന്ന അയൽവാസിയെ കണ്ട് അവിഹിതമെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് അയൽവാസിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിൽ മനം നൊന്ത വീട്ടമ്മ തൂങ്ങി മരിച്ചു.
ലാലൂർ ജൂബിലി നഗറിൽ ആണ് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ലാലുർ കടുക്കാട്ടിൽ വീട്ടിൽ സുനിലിന്റെ ഭാര്യ വീനിത സുനിലിനെ(46 )യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. വെസ്റ്റ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
അയൽവാസിയായ സീജോയിക്കാണ് വെട്ടേറ്റത്. ഇയാളെ പരിക്കേറ്റ നിലയിൽ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് സുനിലിനെ ചോദ്യം ചെയ്തു വരികയാണ്.