അയൽവാസിയുടെ കൂർക്കം വലി കാരണം ഉറക്കം പോയി…62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ…
ഉറക്കത്തിൽ വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയിൽ അയൽവാസിയെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. പെൻസിൽവാനിയ സ്വദേശിയായ ക്രിസ്റ്റഫർ കേസി എന്നയാൾക്കാണ് മോണ്ട്ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ പൂർത്തിയായ ശേഷം മൂന്ന് വർഷം പൊലീസ് നിരീക്ഷണത്തിൽ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.